പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്തു

പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്തു
Sep 2, 2026 08:25 AM | By PointViews Editor

      വയനാട് സൗത്ത് ഡിവിഷനിലെ മേപ്പാടി റേഞ്ചിലെ ചൂരൽമല ഭാഗത്ത് കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ ബൈജുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.ചൂരൽമല ഭാഗത്ത് പുലിയിറങ്ങിയതിനെ തുടർന്ന് തിരച്ചിലിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മേപ്പാടിയിൽ കെ.കെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന്, മേപ്പാടി റേഞ്ച് ഓഫീസറുടെയോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയോ മുൻകൂർ അനുമതിയോ ഉത്തരവോ ഇല്ലാതെയും നോട്ടീസും നൽകാതെയും ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒരേക്കറോളം വരുന്ന കാപ്പിത്തോട്ടം വെട്ടിമാറ്റുകയായിരുന്നു. ചൂരൽമല ദുരന്തത്തിൽപ്പെട്ട അതിജീവിതർ കൂടിയായിരുന്ന കർഷകരുടെ ഉപജീവന മാർഗ്ഗമായ കൃഷി നശിപ്പിച്ച ക്രൂരവും നിയമ വിരുദ്ധവുമായ നടപടിയെ അതിതീവ്ര ഗൗരവത്തോടെയാണ് വനം വകുപ്പ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ നിയമ വിരുദ്ധ പ്രവർത്തനത്തിലൂടെ വകുപ്പിനും കർഷകർക്കും ഉണ്ടായ എല്ലാവിധ സാമ്പത്തിക നഷ്ടങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് തന്നെ ഈടാക്കുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊതുജനങ്ങളോടും കർഷകരോടും കാട്ടുന്ന ഇത്തരം പ്രവണതകൾ വനം വകുപ്പിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി

Section Forest Officer suspended for destroying survivors' coffee plantation out of compassion for tiger

Related Stories
ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

Sep 22, 2026 08:44 AM

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ്...

Read More >>
പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

Sep 16, 2026 03:40 PM

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക്...

Read More >>
റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....

Sep 16, 2026 08:30 AM

റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....

റിപ്പോർട്ടർ ചാനലിലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ...

Read More >>
നിടുംപുറം ചാലിൽ  കർഷകർക്ക് തേങ്ങകൾ കിട്ടാക്കനിയാകുന്നു

Sep 16, 2026 07:01 AM

നിടുംപുറം ചാലിൽ കർഷകർക്ക് തേങ്ങകൾ കിട്ടാക്കനിയാകുന്നു

നിടുംപുറം ചാലിൽ കർഷകർക്ക് തേങ്ങകൾ...

Read More >>
കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം ജേതാക്കൾ

Sep 14, 2026 11:34 AM

കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം ജേതാക്കൾ

കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം...

Read More >>
രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച്  തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.

Sep 14, 2026 10:55 AM

രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച് തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.

രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച്. തകരാറിലായി. ബോയ്സ് ടൗൺ റോഡിൽ ഗതാഗതം...

Read More >>
Top Stories